ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ്

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ അശ്ലീല പരാമർശം നടത്തിയതിന് പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലെ മൻസൂർ എന്ന അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്.

ക്രൈം സ്‌റ്റോറി മലയാളം എന്ന എഫ് ബി പേജിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്. പിസി ജോർജും ക്രൈം നന്ദകുമാറും തമ്മിൽ ഫോണിൽ സംഭാഷണം നടത്തിയിരുന്നു. ഇതിൽ വീണാ ജോർജിനെ കുറിച്ച് വളരെ മോശമായാണ് സംസാരിച്ചിരിക്കുന്നത്. ഈ ഓഡിയോ നന്ദകുമാർ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തു. ഇരുവരേയും പ്രതി ചേർത്ത് എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നന്ദകുമാർ ഒന്നാം പ്രതിയും പിസി ജോർജ് രണ്ടാം പ്രതിയുമാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →