തിരുവനന്തപുരം: കോവിഡാനന്തര ചികിത്സ ഒ.പി

തിരുവനന്തപുരം: ഐരാണിമുട്ടം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള കോവിഡാനന്തര ഒ.പിയുടെ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയുമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിലും ഒ.പി. പ്രവർത്തിക്കും. കോവിഡിനു ശേഷമുള്ള മാനസിക വിഭ്രാന്തി, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശ്വാസതടസ്സം, ചുമ, കിതപ്പ്, ക്ഷീണം, സന്ധിവേദന, ഉദര രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ചികിത്സയും ഉണ്ടാകും. വിശദവിവരങ്ങൾക്ക്: 04712463746.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →