ചാലക്കുടി : നഗരസഭയുെട കരട് മാസറ്റര്‍പ്ലാനിലെ അപാകതകള്‍ പരിഹരിക്കാന്‍ രണ്ടുമാസംകൂടി അനുവദിക്കുമെന്ന് ചീഫ് ടൗണ്‍പ്ലാനര്‍ ഉറപ്പുനല്‍കിയതായി ചെയര്‍മാന്‍ വി.ഒ പൈലപ്പന്‍ അറിയിച്ചു. 2021 സെപ്‌തംബര്‍ 19 ഞായാഴ്‌ച ചേര്‍ന്ന നഗരസഭ കൗണ്‍സിലിന്റെ അടിയന്തിര യോഗം പ്രസ്‌തുത ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് കത്തയക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പാശ്ചാത്തലത്തിലാണ് ചെയര്‍മാനും സംഘവും ചീഫ്‌ടൗണ്‍ പ്ലാനറെ സന്ദര്‍ശിച്ചത്. ഇതുപ്രകാരം ഒക്ടോബര്‍ 1മുതല്‍ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഇപ്പോഴത്തെ കൗണ്‍സില്‍ നിലവില്‍ വന്നശേഷം പൊതുജനങ്ങളുടെ അഭിപ്രയം തേടുന്നതിനായി ആറുമാസം സമയം അനുവദിക്കണമെന്ന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കോവിഡിന്റെ പാശ്ചാത്തലത്തില്‍ മറ്റു നടപടികളിലേക്ക് കടക്കാനിയിരുന്നില്ല. ഇതോടെയാണ് 6 മാസ കാലാവധി അവസാനിച്ചത്. പ്രതിപക്ഷ നേതാവ് സിഎസ് സുരേഷ്, കെ.എസ് സുനോജ് വത്സന്‍ ചമ്പക്കര എന്നിവരും ഉള്‍പ്പെടുന്ന സംഘമാണ് ചീഫ് ടൗണ്‍പ്ലാനറെ സന്ദര്‍ശിച്ചത്.