കണ്ണൂർ: അതിജീവനം കേരളീയം പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തെങ്ങുകയറ്റ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും തെങ്ങുകയറ്റ തൊഴിലാളി ഗ്രൂപ്പിന്റെ ഉദ്ഘാടനവും പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി ലളിത നിര്‍വ്വഹിച്ചു. 2019 ലെ മഴക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച 12 കുടുംബശ്രീ കാര്‍ഷിക ഗ്രൂപ്പുകള്‍ക്കുള്ള 5000 രൂപ വില വരുന്ന ടൂള്‍ കിറ്റ് വിതരണവും ചടങ്ങില്‍ നടന്നു. നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി ബാലന് അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷന്‍ പിവി കുഞ്ഞപ്പന്, സ്ഥിരം സമിതി അധ്യക്ഷരായ സി ജയ, വി വി സജിത, ടി വിശ്വനാഥന്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ കെകവിത, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, ട്രെയിനര്‍ അനില്‍, കുടുംബശ്രീ സിറ്റി മിഷന് മാനേജര്‍ ബിനീഷ് ജോയ്, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ ലിജിന, നിമിന തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂർ: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
