കൊട്ടാരക്കര : അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് പരിപാടികല്‍ പൂര്‍ത്തിയാക്കാതെ സുരേഷ്ഗോപി മടങ്ങി. 2021സെപ്തംബര്‍ 20ന് ഉച്ചക്കുശേഷം മൂന്നുമണിയോടെ കൊട്ടാരക്കര മാര്‍ത്തോമാ ഹാളില്‍ നടന്ന ചടങ്ങിനിടെയാണ് സുരേഷ്ഗോപി മടങ്ങിയത്.
പ്രധാന മന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുളള സ്മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്ക് തെങ്ങിന്‍തൈ വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കടുക്കാനാണ് സുരേഷ് ഗോപി എത്തിയത്. കാറില്‍ നിന്നിറങ്ങിയതുമുതല്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കും തിരക്കും കൂട്ടി .സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ മടങ്ങുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം കാറില്‍ നിന്നിറങ്ങിയതുതന്നെ.
കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയമെത്രാപ്പോലീത്തയുടെ പേരില്‍ ജൂബിലി മന്ദിരം വളപ്പില്‍ ഓര്മ മരമായി തെങ്ങിന്‍തൈ നട്ടായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം. തുടര്‍ന്ന് ജൂബിലി മന്ദിരം ഹാളില്‍ ചടങ്ങിനെത്തി. അവിടെയും പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി. പലതവണ ആവശ്യപ്പെട്ടെങ്കിലും അകന്നുനില്ക്കാന് പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതിനിടെ ഭിന്നശേഷിക്കാരയ രണ്ടുപേര്‍ക്ക് സുരേഷ് ഗോപി തെങ്ങിന്‍തൈ വിതരണം ചെയ്തു.
സീറ്റുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും വീണ്ടും അഭ്യര്‍ത്ഥിച്ചു. വേദിയിലുണ്ടായിരുന്ന നേതാക്കളം അഭ്യര്‍ത്ഥന നടത്തിയിട്ടും അമുസരിക്കാതെ വന്നതോടെ വേദിയില്‍ കയറാനോ പ്രസംഗിക്കാനോ തയ്യാറാവാതെ സുരേഷ്ഗോപി കാറില്‍ കയറി മടങ്ങുകയായിരുന്നു. ബിജെപി ഭാരവാഹികള്‍ പിന്നീട് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

