ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് സണ്ണി. ജയസൂര്യയെ നായകനാക്കി കൊണ്ട് രഞ്ജിത്ത് ശങ്കർ തന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.
ടൈറ്റിൽ കഥാപാത്രമായ സണ്ണിയെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ട്രെയിലറിൽ മികച്ച അഭിനയം കാഴ്ച വെച്ച് സ്ക്രീനിലെത്തുന്ന ഏക കഥാപാത്രമാണ് ജയസൂര്യ-
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുബായ് വിട്ട് കേരളത്തിലേക്ക് തിരിച്ചെത്തി ഹോട്ടൽമുറിയിൽ കോറന്റയിനിൽ കഴിയുന്ന സണ്ണിയുടെ മാനസിക സമ്മർദ്ദങ്ങൾ ആണ് ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ശബ്ദ സാന്നിധ്യം ആയാണ് മറ്റു കഥാപാത്രങ്ങൾ ചിത്രത്തിലെത്തുന്നത്.
രഞ്ജിത്ത് ശങ്കറും ജയസൂര്യയും സഹകരിക്കുന്ന എട്ടാമത്തെ സിനിമയാണ് സണ്ണി. കൂടാതെ ജയസൂര്യയുടെ നൂറാം സിനിമ കൂടിയായ സണ്ണി ആമസോൺ പ്രൈം മിലൂടെ സെപ്റ്റംബർ 23നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

