പ്രിഥ്വിരാജിന്റെ ഭ്രമം ആമസോൺ പ്രൈംമിൽ റിലീസിന് ഒരുങ്ങുന്നു

സൂപ്പർ ഹിറ്റായി മാറിയ ബോളിവുഡ് ചിത്രം അന്ധധുന്നിന്റെ മലയാളം റീമേക്കായ ചിത്രമാണ് ഭ്രമം. ഉണ്ണിമുകുന്ദനും പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്ന ഈ ചിത്രം ആമസോൺ പ്രൈംമിലൂടെ റിലീസിന് ഒരുങ്ങുന്നു.

ഒക്ടോബർ 7 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ തിയേറ്ററുകളിലും പ്രദർശനത്തിനെത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു. പുതിയ പോസ്റ്റർ പുറത്തു വിട്ടു കൊണ്ടായിരുന്നു പ്രഖ്യാപനം.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രഹകരിൽ ഒരാളായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മംമ്ത മോഹൻദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എപി ഇന്റർനാഷണലിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ
ശങ്കർ, ജഗദീഷ് , സുധീർ കരമന, സുരഭി ലക്ഷ്മി, അനന്യ, എന്നിവരും അഭിനയിക്കുന്നു. തിരക്കഥാ സംഭാഷണം ശരത് ബാലൻ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, സംഗീതസംവിധാനം ജാക്സ് ബിജോയ് എന്നിവർ നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →