പത്തനംതിട്ട: ആര്‍ദ്രം മിഷന്‍: വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം സെപ്തംബർ 17ന്

പത്തനംതിട്ട: വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം സെപ്തംബർ 17 വെള്ളിയാഴ്ച രാവിലെ 10.30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ യു. ഖേല്‍ഖര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, എന്നിവരോടൊപ്പം വിവിധ ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. പരിപാടി സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ക്ക് വീക്ഷിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →