തിരുവനന്തപുരം: തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നീ വിദ്യാലയങ്ങളിലേക്ക് 2021-22 അധ്യയന വർഷത്തിൽ 6, 7, 8, +1/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയം ജില്ലാതലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, വോളീബോൾ, ഹോക്കി, ക്രിക്കറ്റ്, ബോക്‌സിംഗ്, ജൂഡോ, തായ്ക്വാണ്ടോ, റസ്ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ ജനനതിയതി തെളിയിക്കുന്ന രേഖയും ജില്ലാ, സംസ്ഥാനദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളതിന്റെ നിലവിൽ ലഭിച്ച സർട്ടിഫിക്കറ്റുകളും രണ്ട് ഫോട്ടോയുമായി ജില്ലകളിലെ സെലക്ഷൻ ട്രയൽസ് കേന്ദ്രങ്ങളിൽ എത്തണം. 2021 സെപ്റ്റംബർ 20 മുതൽ ഒക്‌ടോബർ ഒന്നു വരെ ഘട്ടം ഘട്ടമായി വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.gvrsportsschool.org.
തിരുവനന്തപുരം: സെലക്ഷൻ ട്രയൽസ്
