കെപി അനില്‍കുമാറിന്‌ വേദിയുടെ മധ്യത്തില്‍ത്തന്നെ ഇരിപ്പിടമൊരുക്കി സിപിഎം

കോഴിക്കോട്‌ : കോണ്‍ഗ്രസ്‌ വിട്ടെത്തിയ കെപി അനില്‍കുമാറിനെ സിപിഎം കോഴിക്കോട്‌ ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരി പട്ടികയില്‍ ഉള്‍പ്പെടുത്തി. 2021 സെപ്‌തംബര്‍ 15ന്‌ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ്‌ തീരുമാനം. യോഗം തുടങ്ങി അല്‍പ്പനേരം കഴിഞ്ഞാണ്‌ അനില്‍കുമാര്‍ സമ്മേളനത്തിനെത്തിയത്‌. പുതിയ നേതാവിന്‌ വേദിയുടെ നടുവില്‍ത്തന്നെ സിപിഎം ഇരിപ്പിടം നല്‍കി.

തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനും ,എ പ്രദീപ്‌ കുമാര്‍ ജനറല്‍ കണ്‍വീനറുമായാണ്‌ സംഘാടക സമിതി. എളമരം കരീം, ടിപി രാമകൃഷ്‌ണന്‍, മുഹമ്മദ്‌ റിയാസ്‌ തുടങ്ങിയ 7അംഗ രക്ഷാധികാരികളില്‍ ഒരാളായി അനില്‍കുമാറിനേയും തെരഞ്ഞെടുത്തു. 2022 ജനുവരി 10മുതല്‍ മൂന്നുദിവസങ്ങളിലായി കോഴിക്കോട്‌ നളന്ദയിലാണ്‌ സിപിഎം ജില്ലാ സമ്മേളനം നടക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →