എറണാകുളം : ഫിഷ് മാർട്ട് മന്ത്രി സജി ചെറിയാൻ സെപ്റ്റംബർ 16ന് ഉദ്ഘാടനം ചെയ്യും

എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കും സംസ്ഥാന സഹകരണ വകുപ്പും മത്സ്യഫെഡുമായി സഹകരിച്ച് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 16 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ബാങ്ക് പാർക്കിംഗ് ഗ്രൗണ്ടിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.  വിഷരഹിതമായ മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കെ എൻ ഉണ്ണികൃഷ്ണൻ  എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →