കോഴിക്കോട്: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: നാല് റോഡുകൾ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ നാല് റോഡുകളുടെ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ നിർവഹിച്ചു.

അന്നശ്ശേരി -പാറപ്പുറത്ത് പോസ്‌റ്റ് ഓഫീസ് റോഡ് (10 ലക്ഷം), വിജയലക്ഷ്മി സ്കൂൾ റോഡ് (10ലക്ഷം), പുറക്കട്ടിരി-തൈരാടത്ത് റോഡ്(10ലക്ഷം ), നെല്ലായി റോഡ് (3.5ലക്ഷം ) എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.

ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.ടി പ്രമീള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശിവദാസൻ കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഐ.പി ഗീത, രാമചന്ദ്രൻ ടി.കെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ പി.എസ് തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →