കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം

കൊച്ചി: കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി.

കഴിഞ്ഞയാഴ്ചയും കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്.

രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

Share
അഭിപ്രായം എഴുതാം