മംഗളുരു: മംഗളൂരുവിൽ ഒരാൾക്ക് നിപ രോഗലക്ഷണം. സാമ്പിൾ പുനെയിലെ ലാബിലേക്ക് അയച്ചു. ജാഗ്രത പുലർത്താൻ കർണാടക ആരോഗ്യവകുപ്പ് നിർദേശം നൽകി. മംഗളൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ. ഇയാള്‍ മംഗളൂരു സ്വദേശിയാണ്.
13/09/21 തിങ്കളാഴ്ചയാണ് ഇയാൾ നിപ രോഗലക്ഷണങ്ങളോടെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിയത്. അടുത്തിടെ ഇയാൾ ഗോവ സന്ദർശിച്ചിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന പരിശോധനകളാണ് അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയിരുന്നത്.

