തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. തലശ്ശേരി മേലൂരിലെ ധനരാജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സി.പി.ഐ.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.

സാരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 13/09/21 തിങ്കളാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് വെട്ടേറ്റത്. കൈമുട്ടിനും നെഞ്ചിനുമാണ് വെട്ടേറ്റത്.

Share
അഭിപ്രായം എഴുതാം