കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുളള മത്സരപരീക്ഷകളില്‍ വിദ്യാര്‍ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവിസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും.എാതെങ്കിലും വിഷയത്തില്‍ ബിരുദം, മൂന്ന് വര്‍ഷ ഡിപ്ലോമ, എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായപരിധി 28 നും 26 വയസിനും മധ്യേ.
താത്പര്യമുളളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം 695015 വിലാസത്തിലോ cybers…@gmail.com ഇമെയില്‍ വിലാസത്തിലോ സെപ്തംബര്‍ 27-ന് മുമ്പായി അയക്കണം. അപേക്ഷകള്‍ www.cybersri.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0471-2933944, 9947692219, 9447401523. 9447401523.