നിക്ഷേപിച്ചത് 250 കോടി ഡോളര്‍, 200 കോടി ഡോളര്‍ നഷ്ടം: ഇന്ത്യ വിടുകയാണെന്ന് ഫോര്‍ഡ്

ന്യൂഡല്‍ഹി: നിക്ഷേപിച്ച 250 കോടി ഡോളറില്‍ 200 കോടി ഡോളറോളം നഷ്ടമുണ്ടായെന്നും അതിനാല്‍ ഇന്ത്യയില്‍ ഉത്പാദനം അവസാനിപ്പിക്കുകയാണെന്നും പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ നിര്‍മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നു ഫോഡ് ഇന്ത്യ പ്രസിഡന്റ് അനുരാഗ് മെഹ്രോത്ര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍, ഇക്കോസ്പോര്‍ട്ട്, എന്‍ഡവര്‍ തുടങ്ങിയ വാഹനങ്ങളുടെ വില്‍പന നിലവിലെ സ്റ്റോക്ക് അവസാനിക്കുന്നതു വരെയുണ്ടാകുമെന്നും ഭാവിയില്‍ മസ്താങ്, മാക്ക് ഇ പോലുള്ള ഇറക്കുമതി വാഹനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ലഭിക്കുകയെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ഫോഡ് ഉടമകളെ ഉപേക്ഷിക്കില്ലെന്നും തുടര്‍ന്നും അവര്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →