ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയ്യതി നീട്ടി

ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ സെപ്റ്റംബര്‍ 30നകം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

ആദായ നികുതി നിയമത്തിലെ 92 ഇ വകുപ്പ് പ്രകാരം, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യാന്തര, ആഭ്യന്തര ഇടപാടുകള്‍ നടത്തിയവരുടെ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തിയതിയും നീട്ടി. നവംബര്‍ 30 നകം ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇത് 2022 ജനുവരി 31 വരെയാണു നീട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →