ഒ.ടി.സി ഉല്‍പ്പന്നങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിച്ച്‌ കോട്ടക്കല്‍ ആര്യ വൈദ്യശാല

കോട്ടക്കല്‍ : കോട്ടക്കല്‍ ആര്യ വൈദ്യശാല ഒ.ടി.സി ഉത്‌പ്പന്നങ്ങളുടെ പുതിയ ശ്രേണിയുടെ വിപണനോദ്‌ഘാടനം ആര്യവൈദ്യശാലാ മാനേജിംഗ്‌ ട്രസ്‌റ്റിയും ചിഫ്‌ ഫിസിഷ്യനുമായ ഡോ. പിഎം വാര്യര്‍ നിര്‍വഹിച്ചു.ആര്യവൈദ്യശാലയുടെ ബ്രാഞ്ചുകളിലും ഡീലര്‍ഷിപ്പുകളിലും മറ്റുപ്രധാന മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പുതിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവും.

രോഗ പ്രതിരോധത്തിനുളള ആയുഷ്‌ക്വാഥ ചൂര്‍ണം, പേശിവേദന,സന്ധി വേദന, നടുവേദന, ഉളുക്ക്‌ എന്നിവയ്‌ക്ക മോചനമേകുന്ന പെയിന്‍ സ്‌പ്രേ,പെയിന്‍ ബാം, എന്നിവ ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞു. .സി-ഹെല്‍ത്ത്‌ പോര്‍ട്ട്‌ ശരീരത്തിന്റെ ക്ഷീണമകറ്റി ഓജസും ബലവും നല്‍കും. സസ്യഎണ്ണകള്‍ മാത്രം ബേസ്‌ ആയി ഉപയോഗിക്കുന്ന വിഭ സോപ്പ്‌,വിഭ ഹാന്‍ഡ് സാനി റ്റൈസര്‍, വിഭ ഹാന്‍ഡ്‌ വാഷ്‌ , വിഭ ഹെയര്‍ക്രീംഎന്നിവയുുമുണ്ട്‌. കേശ സംരക്ഷണത്തിനായി നറിഷിംഗ്‌ ഷാംപുവും കുട്ടികളുടെ ചര്‍മ സംരക്ഷണത്തിനുതകുന്ന ബേബി ഗ്ലോസോപ്പ്‌ ,ബേബി ഓയില്‍ എന്നിവയും ഇതോടൊപ്പം പുറത്തിറങ്ങുന്നു.

സിഇഒ ജിസി ഗോപാലപിളള സന്നിഹിതനായിരുന്നു. മാര്‍ക്കറ്റിംഗ്‌ ചീഫ്‌ കെവി രാമചന്‍്ര, ഡീലര്‍മാര്‍ക്കുളള ആദ്യവില്‍പ്പന നിര്‍വഹിച്ചു. അംഗീകൃത വിതരണക്കാര്‍ക്കുളള ആദ്യ വില്‍പ്പന സെയില്‍സ്‌ അഡീണല്‍ ഹെഡ്‌ ടി ജയരാജ്‌ നിര്‍വഹിച്ചു. ടിസി നന്ദകുമാര്‍ സെയില്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദീപക്‌ വിജയന്‍ വാരിയര്‍, ആര്‍ ആന്‍ഡ്‌ ഡി. ചീഫ്‌ ഡോ. ടി എസ്‌ മാധവന്‍കുട്ടി, ട്രസ്‌റ്റിമാരായ പി.രാഘവ വാര്യര്‍, ഡോ. കെ മുരളീധരന്‍, ഡോ. കെ.ആര്‍ അജയ്‌, ഡോ.പി രാംകുമാര്‍, ജോയിന്റ്‌ ജനറല്‍ മാനേജര്‍മാരായ പി.രാജേന്ദ്രന്‍, ഗ്രൂപ്പ്‌ ക്യാപ്‌റ്റന്‍ പ്രതീപ്‌ വാര്യര്‍, കോട്ടക്കല്‍ ഗോപിനാഥന്‍,ലോഹി അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →