തിരുവനന്തപുരം: നിപ: ഏഴു പേർ കൂടി നെഗറ്റീവായി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ഏഴു പേർക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതോടെ ഐസൊലേഷനിലുള്ള 68 പേർ നെഗറ്റീവായി. നിപ ആദ്യം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോണാണ്. കേന്ദ്ര മാർഗനിർദ്ദേശം അനുസരിച്ചാണ് കണ്ടെയ്ൻമെന്റ് സോണാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ മുഴുവൻ വാർഡിലെയും വീടുകളിൽ സർവേ നടത്തിയിരുന്നു. ഇവിടെ അസ്വാഭാവിക മരണമോ പനിയോ കണ്ടെത്തിയിട്ടില്ല. പനി ലക്ഷണങ്ങളോടെ 89 പേരെ കണ്ടെത്തി. ഇവരുടെ സാമ്പിളുകൾ പരിശോധിക്കാൻ രണ്ടു മൊബൈൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസംഘം സ്ഥലം സന്ദർശിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →