ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സംഘപരിവാര്‍ അനുകൂല സംഘടനയായ ഭാരതീയ കിസാന്‍ സംഘ്(ബി.കെ.എസ്) രാജവ്യാപക പ്രതിഷേധത്തിലേക്ക്. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബി.കെ.എസ്. പ്രതിഷേധം സംഘടിപ്പിക്കും. പുതിയ കാര്‍ഷിക നിയമങ്ങളും കുറഞ്ഞ താങ്ങുവില(എം.എസ്.പി)യും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് സമരം നടത്തുന്നതെന്ന് ബി.കെ.എസ്. ജനറല്‍ സെക്രട്ടറി ബദ്രിനാരായണ്‍ ചൗധരി പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ബി.കെ.എസ്. പ്രതിഷേധം
