ദുബായ്: ഇന്ത്യയുടെ ഷഫാലി വര്‍മ വനിതകളുടെ ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനംനിലനിര്‍ത്തി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി20 ബാറ്റ്സ്വിമെന്‍ റാങ്കിങ്ങിലാണു നേട്ടം. ബൗളര്‍മാരില്‍ ഇം ണ്ടിന്റെ സോഫി എക്സ്ലെസ്റ്റോണും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍മാരില്‍ ന്യൂസിലന്‍ഡ് നായിക സോഫി ഡെവിനും ഇം ണ്ടിന്റെ നാറ്റ് ഷിവറും ഒന്നാംസ്ഥാനം പങ്കിട്ടു. ഇം ണ്ടിനെതിരേ നടക്കുന്ന മൂന്ന് ട്വന്റി20 കളുടെ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. ഡെവിന്‍ കഴിഞ്ഞ മത്സരത്തോടെ 100 ട്വന്റി20 കള്‍ പൂര്‍ത്തിയാക്കി. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ കുറച്ചുനാള്‍ കളിക്കളത്തില്‍നിന്നു വിട്ടുനിന്ന ശേഷം ഡെവിന്റെ മടങ്ങി വരവ് കൂടിയായിരുന്നു കണ്ടത്.