തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവൻ സ്വർണം കൊടുത്തു. കേസിൽ ആറ്റിങ്ങൽ സ്വദേശി ഷിബിൻ, അമ്മ ഷാജില എന്നിവരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പാണ് സ്വർണം ഷിബിന് കൊടുത്തതെന്ന് പെൺകുട്ടി പറയുന്നു. ഷിബിന്റെ വീട്ടിൽ നിന്ന് സ്വർണം വിറ്റ് കിട്ടിയ 10 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു വർഷം മുമ്പ് ഷിബിൻ സാമൂഹിക മാധ്യമത്തിൽ ഇട്ട പോസ്റ്റ് കണ്ടാണ് പെൺകുട്ടി ഷിബിനുമായി ചാറ്റ് ചെയ്യുകയും അടുപ്പത്തിലാവുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ പെൺകുട്ടി സ്വർണം നൽകിയതായി പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ കട്ടിലിന്റെ അടിയിലെ അറയിൽ രഹസ്യമായി സൂക്ഷിച്ച സ്വർണമാണ് നൽകിയത്. ഷിബിൻ ഈ സ്വർണം ഷിബിന്റെ അമ്മയുടെ സഹായത്തോടെ വിൽക്കുകയും . പിന്നീട് വീട് നന്നാക്കുകയും ബാക്കി വന്ന 9.8 ലക്ഷം രൂപ വീട്ടിൽ തന്നെ സൂക്ഷിക്കുകയും ചെയ്യുകയായിരുന്നു. .
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ അമ്മ സ്വർണം നോക്കിയപ്പോൾ കാണാനില്ല. അപ്പോൾ തന്നെ പോലീസിൽ പരാതി നൽകി. ഷിബിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാൻഡും ചെയ്തു. 75 പവൻ സ്വർണം തനിക്ക് നൽകിയില്ലെന്നും 27 പവൻ സ്വർണമാണ് പെൺകുട്ടി തനിക്ക് നൽകിയതെന്നുമാണ് ഷിബിന്‍റെ മൊഴി. എന്നാൽ പെൺകുട്ടിയുടെ മൊഴി പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ആകെയുണ്ടായ 75 പവൻ സ്വർണത്തിൽ 40 പവൻ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട്ടെ ഒരു യുവാവിന് നൽകിയെന്ന് പെൺകുട്ടി പറയുന്നുണ്ട്. സ്വർണം കിട്ടിയ ഉടൻ പാലക്കാട്ടെ യുവാവ് ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തതായും പെൺകുട്ടി പറയുന്നു. എന്നാൽ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.
പക്ഷേ 75 പവൻ കിട്ടിയെന്ന് ഷിബിനും സമ്മതിക്കുന്നുമില്ല. ആകെ 75 പവൻ സ്വർണം ഉണ്ടായിരുന്നു എന്ന് പെൺകുട്ടിയുടെ അമ്മ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ഇനിയിപ്പോൾ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യം പുറത്ത് വരൂ എന്നാണ് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അച്ഛൻ വിദേശത്താണ്.ഒരു കൊല്ലമായിട്ടും 75 പവൻ സ്വർണം നഷ്ടപ്പെട്ടത് അമ്മ അറിഞ്ഞില്ല എന്ന് പറയുന്നതിലും പോലീസിന് വ്യക്തത വന്നിട്ടില്ല

