പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 6 ന് ഹിമാചൽ പ്രദേശിലെ ആരോഗ്യ പ്രവർത്തകരോടും കോവിഡ് വാക്സിനേഷൻ പരിപാടിയുടെ ഗുണഭോക്താക്കളോടും വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.

ഹിമാചൽ പ്രദേശിലെ  അർഹരായ  മുഴുവൻ  ജനങ്ങൾക്കും  കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് വിജയകരമായി നൽകി കഴിഞ്ഞു.   എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള  ഭൂപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഭൂമിശാസ്ത്രപരമായ മുൻഗണന, ബഹുജന അവബോധം ഉറപ്പുവരുത്തുന്നതിനുള്ള സംരംഭങ്ങൾ, ആശാ വർക്കേഴ്‌സിന്റെ  വീടുതോറുമുള്ള സന്ദർശനങ്ങൾ എന്നിവ സംസ്ഥാനത്തിന്റെ  പരിശ്രമങ്ങളിൽ ഉൾപ്പെടുന്നു. സ്ത്രീകൾ, പ്രായമായവർ, ദിവ്യാംഗർ  , വ്യവസായ തൊഴിലാളികൾ, ദിവസ വേതനക്കാർ തുടങ്ങിയവർക്ക്  സംസ്ഥാനം പ്രത്യേക ശ്രദ്ധ നൽകുകയും ഈ സുപ്രധാന നേട്ടം കൈവരിക്കാൻ “സുരക്ഷാ കി യുക്തി – കൊറോണ സേ മുക്തി” പോലുള്ള പ്രത്യേക പ്രചാരണങ്ങൾ നടത്തുകയും ചെയ്തു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →