അമ്പെയ്ത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍വീന്ദര്‍ സിങ്

ടോക്കിയോ: അമ്പെയ്ത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കുറിച്ച് ഹര്‍വീന്ദര്‍ സിങ്.

വെങ്കലത്തിനു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ സൗത്ത് കൊറിയന്‍ താരം കിം മിന്‍ സുയെ ഷൂട്ട്ഓഫില്‍ അദ്ദേഹം 6-5ന് വീഴ്ത്തുകയായിരുന്നു. സെമി ഫൈനലില്‍ യു.എസിന്റെ കെവിന്‍ മാഥറിനോടു (64) തോറ്റതോടെയാണ് ഇന്ത്യന്‍ താരം വെങ്കലത്തിനായി മത്സരിച്ചത്. മെഡലിനു വേണ്ടി ഹര്‍വീന്ദറും കിമ്മും ഇഞ്ചോടിഞ്ച് പൊരുതി. സ്‌കോര്‍ 5-5നു തുല്യമായതോടെയാണ് ഷൂട്ട് ഓഫ് വേണ്ടി വന്നത്. ഇതില്‍ ജയിച്ച ഇന്ത്യന്‍ താരം മല്‍സരവും ഒപ്പം മെഡലും തന്റെ പേരിലേക്കു ചേര്‍ക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →