വെളളത്തൂവൽ : മൂന്നാഴ്ച മുൻപു കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45) വിന്റെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കുഴിച്ചു മൂടിയ നിലയിലാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിനോയി ഒളിവിലാണ്.
ആഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയൽക്കാരനായ ബിനോയി ഒളിവിൽ പോയി. ഇതാണ് സിന്ധുവിന്റെ ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തിയത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായി ബന്ധുക്കൾ പറയുന്നു. വെള്ളത്തൂവൽ പോലീസ് സംഭവ സ്ഥലത്ത് എത്തി.