കോഴിക്കോട്: ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സ്

കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ സെപ്തംബര്‍ 15ന് വൈകീട്ട് നാല്  മണിക്കുള്ളില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2370714.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →