തൃശ്ശൂർ: അസാപ് കേരളയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്‍സും സംയുക്തമായി ഓണ്‍ലൈന്‍ ബാങ്കിങ് ഡിപ്ലോമ കോഴ്സുകള്‍ ഒരുക്കുന്നു. നിലവില്‍ 5 ഡിപ്ലോമ കോഴ്സുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വെല്‍ത്ത് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ്, ഡിപ്ലോമ ഇന്‍ ട്രഷറി ഇന്‍വെസ്റ്റ്മെന്റ് ആന്റ് റിസ്‌ക് മാനേജ്മെന്റ് തുടങ്ങിയവയാണ് കോഴ്‌സുകള്‍. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- https://asapkerala.gov.in/?q=node/1213.
ഫോണ്‍: 9495999623, 9495999709