അതിവേഗത്തില്‍ 23,000 റണ്ണെടുത്ത താരം: റെക്കോഡുമായി വിരാട് കോഹ്ലി

ലണ്ടന്‍: രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 23,000 റണ്ണെടുക്കുന്ന താരമെന്ന റെക്കോഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക്. ഇം ഗ്ലണ്ടിനെതിരേ നടക്കുന്ന നാലാം ടെസ്റ്റിലാണു കോഹ്ലി 23,000 റണ്‍ പൂര്‍ത്തിയാക്കിയത്. 490 ഇന്നിങ്സുകളിലാണു കോഹ്ലി ഇത്രയും റണ്ണെടുത്തത്.മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 522 ഇന്നിങ്സുകളെന്ന റെക്കോഡാണു കോഹ്ലി പഴങ്കഥയാക്കിയത്. ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് 544 ഇന്നിങ്സുകളിലാണ് 23,000 റണ്ണെടുത്തത്. കഴിഞ്ഞ 51 ഇന്നിങ്സുകളിലായി ഒരു സെഞ്ചുറി പോലും നേടാനാകാതെ വിഷമിക്കുന്ന കോഹ്ലിക്ക് റെക്കോഡ് നേട്ടം ആശ്വാസമാണ്. കോഹ്ലിയുടെ റെക്കോഡുകളിലൂടെ – 24 ഇന്നിങ്‌സുകളിലാണ് കോഹ്ലി ആദ്യ 1000 തികച്ചത്. 2000 റണ്‍ (29 ഇന്നിങ്സ്), 3000 റണ്‍ (27 ഇന്നിങ്‌സ്), 4000 റണ്‍ (23 ഇന്നിങ്‌സ്), 5000 റണ്‍ (15 ഇന്നിങ്‌സ്), 6000 റണ്‍ (34 ഇന്നിങ്‌സ്), 7000 റണ്‍ (19 ഇന്നിങ്‌സ്), 8000 റണ്‍ (17 ഇന്നിങ്‌സ്), 9000 റണ്‍ (27 ഇന്നിങ്‌സ്), 10000 റണ്‍ (17 ഇന്നിങ്‌സ്). എന്നിങ്ങനെയായിരുന്നു അദ്ദേഹം 10,000 ത്തിലെത്തിയത്. 11,000 റണ്‍ (29 ഇന്നിങ്‌സ്), 12,000 റണ്‍ (15 ഇന്നിങ്‌സ്), 13,000 റണ്‍ (18 ഇന്നിങ്‌സ്), 14,000 റണ്‍ (19 ഇന്നിങ്‌സ്), 15,000 റണ്‍ (20 ഇന്നിങ്‌സ്), 16,000 റണ്‍ (17 ഇന്നിങ്‌സ്), 17,000 റണ്‍ (13 ഇന്നിങ്‌സ്), 18,000 റണ്‍ (19 ഇന്നിങ്‌സ്), 19,000 റണ്‍ (17 ഇന്നിങ്‌സ്), 20,000 റണ്‍ (18 ഇന്നിങ്‌സ്), 21,000 റണ്‍ (18 ഇന്നിങ്‌സ്), 22,000 റണ്‍ (27 ഇന്നിങ്‌സ്), 23,000 റണ്‍ (28 ഇന്നിങ്‌സ്) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റു നേട്ടങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്ണെടുത്ത ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഏഴാംസ്ഥാനത്താണ് കോഹ്ലി. ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള (50 ന് മുകളില്‍) ഏക താരവും ഇന്ത്യന്‍ നായകനാണ്. 55.28 ശരാശരിയിലാണ് കോഹ്ലി റണ്ണെടുക്കുന്നത്. 782 ഇന്നിങ്‌സുകളില്‍നിന്നും 48.52 ശരാശരിയില്‍ 34,357 റണ്ണെടുത്ത സച്ചിനാണ് ഒന്നാമത്. ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. 666 ഇന്നിങ്‌സുകളില്‍നിന്നു 46.77 ശരാശരിയില്‍ 28,016 റണ്ണാണു സംഗക്കാരയുടെ സമ്പാദ്യം. റിക്കി പോണ്ടിങ് (668 ഇന്നിങ്‌സ്, 27,483 റണ്‍), ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ (725 ഇന്നിങ്‌സ്, 25,957 റണ്‍), ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് (617 ഇന്നിങ്‌സ്, 25,534 റണ്‍), രാഹുല്‍ ദ്രാവിഡ് (605 ഇന്നിങ്‌സ്, 24,208 റണ്‍) എന്നിവരാണു കോഹ്ലിക്കു മുന്നില്‍ ഒന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളത്.

വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറ (521 ഇന്നിങ്‌സ്, 22,358 റണ്‍), ശ്രീലങ്കയുടെ സനത് ജയസൂര്യ (651 ഇന്നിങ്‌സ്, 21,032 റണ്‍), വെസ്റ്റിന്‍ഡീസിന്റെ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ (553 ഇന്നിങ്‌സ്, 20,988 റണ്‍) എന്നിവരാണ് ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →