കണ്ണൂർ: മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സപ്തംബര്‍ മൂന്നിന് ജില്ലയില്‍

കണ്ണൂർ: മൃഗസംരക്ഷണ മൃഗശാല ക്ഷീരവികസന വകുപ്പു മന്ത്രി ജെ ചിഞ്ചു റാണി സപ്തംബര്‍ മൂന്ന് വെള്ളിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടു മണിക്ക് ഇരിട്ടി റിന്റര്‍പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക്‌പോസ്റ്റിനു പുതുതായി പണി കഴിപ്പിച്ച പ്രീ ഫാബ്രിക്കേറ്റഡ് ഭവനം കിളിയന്തറ, മൂന്നു മണിക്ക് കണ്ണൂര്‍ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച പൗള്‍ട്രി ഷെഡുകള്‍, തൊഴിലാളികളുടെ വിശ്രമകേന്ദ്രം മുണ്ടയാട്, വൈകിട്ട് അഞ്ചു മണിക്ക് കൂത്തുപറമ്പ് മൃഗാശുപത്രിയുടെ പുതുതായി നിര്‍മ്മിച്ച ഒന്നാംനില കെട്ടിടം കൂത്തുപറമ്പ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →