കൊച്ചി: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടത്തുന്ന ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായി എടക്കാട്ടുവയല്‍ കൃഷി ഭവനില്‍ ഗ്രാഫ്റ്റ് ചെയ്ത പ്ലാവ്, മാവ്, ലെയര്‍ ചെയ്ത പേര, നാരകം, മാതളം, നെല്ലി, ചെറിതൈ എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണത്തിന് എത്തിയിരിക്കുന്നു. ആവശ്യമുള്ള കര്‍ഷകര്‍ തന്നാണ്ട് കരമടച്ച രസീത് കോപ്പിയുമായി രാവിലെ 10 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എത്തിച്ചേരണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.