തിരുവനന്തപുരം: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റ ഉത്തരവിറങ്ങി. വകുപ്പിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ആശിഷ് സി. ആറിനെ വെബ് ആന്റ് ന്യൂ മീഡിയ ഇൻഫർമേഷൻ ഓഫീസറായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. അസിസ്റ്റന്റ് എഡിറ്ററായിരുന്ന സജീവ് കുമാർ കെ. എസിനെ കോഓർഡിനേറ്റിങ് ആന്റ് ന്യൂസ് എഡിറ്റിങ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. അസിസ്റ്റന്റ് എഡിറ്റർ സുമേഷ് കെ. എസിനെ റിസർച്ച് ആന്റ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായും അസിസ്റ്റന്റ് എഡിറ്റർ സി. പി. അബ്ദുൾ കരീമിനെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായും സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവായി.
വെബ് ആന്റ് ന്യൂ മീഡിയ ഇൻഫർമേഷൻ ഓഫീസർ ഇന്ദുശേഖർ കെ. എസിനെ മലയാളം എഡിറ്റർ തസ്തികയിൽ മാറ്റി നിയമിച്ചു. കോഓർഡിനേറ്റിംഗ് ആന്റ് ന്യൂസ് എഡിറ്റിംഗ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായിരുന്ന കിരൺ റാമിനെ ടാഗോർ തിയേറ്റർ കൾച്ചറൽ ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയിൽ മാറ്റി നിയമിച്ചു. റിസർച്ച് ആന്റ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ കെ. ദീപയെ കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി നിയമിച്ചു. ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയിൽ പബ്‌ളിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ഇൻഫർമേഷൻ ഓഫീസർ ഡോ. എച്ച്. കൃഷ്ണകുമാറിനെ വകുപ്പ് ഡയറക്‌ട്രേറ്റിൽ പ്രോഗ്രാം പ്രൊഡ്യൂസർ തസ്തികയിൽ നിയമിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്‌ട്രേറ്റിൽ ലോട്ടറി പബ്‌ളിസിറ്റി ഓഫീസറായി പ്രവർത്തിച്ചിരുന്ന അനിൽഭാസ്‌ക്കറിനെ ലേബർ കമ്മീഷണറേറ്റിൽ ലേബർ പബ്‌ളിസിറ്റി ഓഫീസർ തസ്തികയിലേക്ക് സ്ഥലംമാറ്റി ഉത്തരവായി.
ലേബർ പബ്‌ളിസിറ്റി ഓഫീസർ തസ്തികയിൽ നിന്ന് മാറിയ ദിലീപ്കുമാർ സി. എഫിനെ ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോയിൽ പബ്‌ളിക് റിലേഷൻസ് ഓഫീസറായി മാറ്റി നിയമിച്ചു. വകുപ്പ് ഡയറക്‌ട്രേറ്റിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന വിനോദ് ജി. എസിനെ ഓഡിയോ വീഡിയോ ഡോക്യുമെന്റേഷൻ ഇൻഫർമേഷൻ ഓഫീസറായി മാറ്റിനിയമിച്ചു. ഓഡിയോ വീഡിയോ ഡോക്യുമെന്റേഷൻ ഇൻഫർമേഷൻ ഓഫീസർ ആയിരുന്ന ബി. ടി. അനിൽകുമാറിനെ ലോട്ടറി പബ്‌ളിസിറ്റി ഓഫീസർ തസ്തികയിൽ നിയമിച്ചു. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിന്ന് മാറിയ നിജാസ് ജ്യൂവൽ എ. എയെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിയമിച്ചു. ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാറിനെയും കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫിനെയും പരസ്പരം സ്ഥലംമാറ്റി നിയമിച്ച് ഉത്തരവായി.

