ഇന്ന് അന്താരാഷ്ട്ര നാളികേര ദിനം

ഇന്ന് അന്താരാഷ്ട്ര നാളികേര ദിനം. ഈവര്‍ഷത്തെ ദിനാചരണ പരിപാടികള്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളികേര വികസന ബോര്‍ഡിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല വെബിനാറില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ മുഖ്യപ്രഭാഷണം നടത്തും. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വര്‍ഷം തോറും സെപ്റ്റംബര്‍ 2ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്. ഇതിന്റെ സ്ഥാപക അംഗംകൂടിയാണ് ഇന്ത്യ. 1999ല്‍ ഒന്നാം നാളികേര ദിനം ആചരിക്കുമ്പോള്‍ ഒരു തേങ്ങയ്ക്ക് 4 രൂപയായിരുന്നത് ഇന്ന് 35 രൂപ ആയിട്ടുണ്ട്. അതായത് ശാസ്ത്രീയമായി തെങ്ങുകൃഷി ചെയ്താല്‍ വളരെ ലാഭം കിട്ടുന്ന ഒരു വിളയായി തെങ്ങ് മാറിയിരിക്കുന്നു. ഈയവസരത്തില്‍ നാളികേരം ആരോഗ്യകരവും സമ്പല്‍ സമൃദ്ധവുമായ ജീവിതത്തിന് എന്ന മുഖ്യ വിഷയം തിരഞ്ഞെടുത്തത് എന്തുകൊണ്ടും അര്‍ഥവത്താണ്.നാളികേരോല്‍പ്പന്നങ്ങളുടെ പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും മനസ്സിലാക്കി ലോക വിപണിയിലും ആഭ്യന്തര വിപണിയിലും ഇവയ്ക്ക് ആവശ്യക്കാന്‍ ഏറെയാണ്. അതുകൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാളികേരത്തിന് ഉയര്‍ന്ന വില ലഭിക്കുന്നു. വെളിച്ചെണ്ണയുടെയും കൊപ്രയുടെയുമൊക്കെ അന്താരാഷ്ട്ര വില നമ്മുടെ ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം വരെ ചരിത്രത്തില്‍ ആദ്യമായി ഉണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →