താലിബാന്‍ ഭരണത്തിന് നേതൃത്വം നല്‍കുക ഹൈബത്തുള്ള അഖുന്‍സാദ

കാബൂള്‍: ഏതു തരം ഭരണസംവിധാനമാണു നിലവില്‍ വരുന്നതെങ്കിലും താലിബാന്‍ ഭരണത്തിന് നേതൃത്വം നല്‍കുക പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദ ആയിരിക്കുമെന്ന് താലിബാന്‍ കള്‍ച്ചറല്‍ കമ്മിഷന്‍ അംഗം ബിലാല്‍ കാരിമി. ഇതുസംബന്ധിച്ച് താലിബാന്‍ നേതൃത്വത്തില്‍ ധാരണയായതായാണു സൂചന. താലിബാന്‍ നേതൃത്വത്തിനുള്ളിലും മുന്‍ സര്‍ക്കാരുകളിലെ പ്രമുഖരുമായും നടത്തി വന്ന കൂടിയാലോചനകള്‍ അവസാനിച്ചു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അഭിപ്രായ ഐക്യമായെന്നും ബിലാന്‍ കാരിമി പറഞ്ഞു. െഹെബത്തുള്ളയുടെ പ്രധാന അനുയായിയും താലിബാന്റെ പൊതുമുഖവുമായ മുല്ല അബ്ദുള്‍ ഖാനി ബറാദര്‍ പുതിയ സര്‍ക്കാരില്‍ പ്രധാന ചുമതല വഹിക്കും. ഏതാനു ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ബിലാല്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍നിന്ന് പാശ്ചാത്യസേനകള്‍ പൂര്‍ണമായി പിന്‍വാങ്ങിയശേഷം പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു താലിബാന്‍. താലിബാന്‍ ശക്തികേന്ദ്രമായ കാണ്ഡഹാറിലിരുന്നാണ്‌ െഹെബത്തുള്ള സര്‍ക്കാര്‍ രൂപീകരണച്ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയത്. പ്രഖ്യാപനം ഇനി െവെകില്ലെന്നും െഹെബത്തുള്ള അഖുന്‍സാദയും മുല്ല അബ്ദുള്‍ ഖാനി ബറാദറും ഉടന്‍തന്നെ പൊതുജനം മുമ്പാകെയെത്തുമെന്നും താലിബാന്‍വൃത്തങ്ങള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →