കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൗഡർ കഴിച്ച് 11 വയസുകാരൻ മരിച്ചു; പാക്കറ്റിൽ കാലാവധി വ്യക്തമല്ലെന്ന് പൊലീസ്

മധുര: കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൗഡർ കഴിച്ച് 11 വയസുകാരൻ മരിച്ചു. മധുര അഴകനല്ലൂരിൽ 29/08/21 ഞായറാഴ്ചയാണ് സംഭവം. പി. ചിന്നാണ്ടിയുടെ മകൻ ഗുണയാണ് മരിച്ചത്. മകൻ സുഹൃത്തുക്കളുമൊത്ത് വീടിന് പിന്നിൽ കളിക്കുമ്പോഴാണ് കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന് ചിന്നാണ്ടി പറഞ്ഞു.

പൊടി പഴകിയതാണെന്ന് മനസിലായപ്പോൾ കൂട്ടുകാർ പൊടി തുപ്പികളയുകയായിരുന്നു. ഗുണ മുഴുവനും കഴിച്ചതായി അച്ഛൻ പറയുന്നു. പൊടി കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഗുണ ഛർദിക്കാൻ തുടങ്ങി. തുടർന്ന് തലകറങ്ങി വീണു.

ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെന്നും അച്ഛൻ ചിന്നാണ്ടി പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. ഡ്രിങ്ക് പാക്കറ്റിൽ കാലാവധി വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →