എറണാകുളം: അങ്കമാലി തുറവൂരിൽ മക്കളോടൊപ്പം യുവതി തീകൊളുത്തി മരിച്ചു. അമ്മ അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7) അനുഷ (3) എന്നിവരെയും കൊന്ന് ആത്മഹത്യ ചെയ്തത്. സംഭവമറിഞ്ഞ് അയൽവാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എൽഎഫ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികൾ മരിച്ചിരുന്നു.
അതീവ ഗുരുതരാവസ്ഥയിലുള്ള അഞ്ജുവിനെ തുടർ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും വഴിയാണ് മരിച്ചത്. ഒന്നരമാസങ്ങൾക്ക് മുമ്പാണ് അഞ്ജുവിന്റെ ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇതിന്റെ വിഷമത്തിലായിരുന്നു അഞ്ജുവെന്നാണ് പോലീസ് പറയുന്നത്.