പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ പ്രഭാഷണ മത്സര വിജയികള്‍

പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ”ലിംഗനീതിക്കായി സ്ത്രീധന സമ്പ്രദായത്തിനെതിരെ” ടേബിള്‍ ടോക്ക് എന്ന പേരില്‍ കുട്ടികള്‍ നടത്തിയ പ്രഭാഷണത്തിന്റെ ജില്ലാതല ഫലം പ്രഖ്യാപിച്ചു.

എല്‍.പി വിഭാഗം കൊച്ചി പൊന്നുരുന്നി സി.കെ.സി എല്‍പി എസിലെ ജര്‍മയിന്‍ ബെന്നി ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസിലെ വി. നിരഞ്ജന്‍ ഒന്നാം സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തില്‍ പന്തളം എന്‍എസ്എസ് എച്ച്.എസിലെ ശ്രീഗൗരി ജി ഉണ്ണിത്താന്‍ ഒന്നാം  സ്ഥാനത്തിന് അര്‍ഹയായി. എച്ച്.എസ്.എസ് വിഭാഗത്തില്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം ബിഎച്ച്എസിലെ സോജു.സി.ജോസ് ഒന്നാം സ്ഥാം നേടി. ഈ വിഭാഗത്തില്‍  കൊടുമണ്‍ പുതുമല പ്ലാങ്കാലയില്‍ അക്ഷയ് എ.ആര്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹനായതായും പത്തനംതിട്ട ഡി.സി.സി.ഡബ്യൂ ട്രഷറര്‍ ആര്‍ ഭാസ്‌കരന്‍ നായര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →