മലപ്പുറം ; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവിന് 35 ദിസം ജയിലില്‍ കിടക്കേണ്ടിവന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടാഴ്‌ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കാനാണ് മലപ്പുറം ജില്ലാപോലീസ് മേധീവിക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്. മനുഷ്യവകാശ കമ്മീഷന്‍ അംഗം കെ.ബൈജുവിന്റേതാണ് ഉത്തരവ് . മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് നടപടി.
ഡിഎന്‍എ ഫലം നെഗറ്റീവായതിന്‍റെ പാശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഉത്തരവ്. സ്‌കൂളില്‍നിന്നും മടങ്ങിയ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ കേസ്. ഇതിന്റെ പേരില്‍ യുവാവ് 35 ദിവസം ജയിലിലായിരുന്നു. കല്‍പ്പകഞ്ചേരി പോലീസാണ് കേസെടുത്തത്. തിരൂരങ്ങാടി പോലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് യുവാവിനെ ജാമ്യത്തില്‍ വിട്ടത്.

