പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ നഷ്ടമായി: വിനോദ് കുമാറിനെ അയോഗ്യനാക്കി

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ നഷ്ടമായി. പുരുഷ വിഭാഗം എഫ് 52 വിഭാഗം ഡിസ്‌കസ് ത്രോയില്‍ വെങ്കലം ലഭിച്ച വിനോദ് കുമാറിനെ അയോഗ്യനാക്കിയതാണു കാരണം.41 കാരനായ വിനോദ് കുമാര്‍ 19.91 മീറ്റര്‍ എറിഞ്ഞായിരുന്നു വെങ്കലം നേടിയത്. അഞ്ചാമത്തെ ത്രേയിലായിരുന്നു മെഡലുറപ്പാക്കിയ അദ്ദേഹത്തിന്റെ പ്രകടനം. എഫ് 52 വിഭാഗത്തില്‍ മത്സരിക്കാന്‍ വിനോദിന് അര്‍ഹതയില്ലെന്നു ഫൈനലിനു ശേഷം ചില രാജ്യക്കാര്‍ ചൂണ്ടിക്കാട്ടി. മത്സര ഫലം മരവിപ്പിക്കുകയും പുനഃപരിശോധിക്കുകയുമായിരുന്നു.വൈകല്യ വര്‍ഗീകരണം നടത്തിയപ്പോള്‍ വിനോദിന് ഈയിനത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നു കണ്ടെത്തി. ഈ മത്സരത്തിലെ ഫലങ്ങള്‍ അസാധുവാണെന്നും സംഘാടകര്‍ അറിയിച്ചു. എഫ് 52 വിഭാഗത്തില്‍ പേശികളുടെ ബലക്കുറവ്, നിയന്ത്രിത ചലനം, കൈകാലുകളുടെ കുറവ്, കൈലിന്റെ നീള വ്യത്യാസം എന്നിവയുള്ളവര്‍ക്കാണു മത്സരിക്കാനാകുക. അതിര്‍ത്തി രക്ഷാ സേനയിലെ ജവാനായിരുന്ന വിനോദ് കുമാറിന് അപകടത്തെത്തുടര്‍ന്നാണു വൈകല്യമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →