പാലിയേക്കര ടോള്‍ നിരക്ക്‌ വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു

ആമ്പല്ലൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്കുവര്‍ദ്ധിപ്പിക്കാനുളള തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നു. 2021 സെപ്‌തംബര്‍ 1 മുതല്‍ നിരക്കുയര്‍ത്താനാണ്‌ തീരുമാനം. നാഷണല്‍ ഹൈവേസ്‌ ഡിറ്റര്‍മിനേഷന്‍ ഓഫ്‌ റേറ്റ്‌സ്‌ ആന്റ് കളക്ഷന്‍ റൂള്‍സ്‌ പ്രകാരം മൂന്നുശതമാനം വര്‍ദ്ധനവ്‌ മാത്രമേ അനുവദിക്കാന്‍ പാടുളളു. എന്നാല്‍ ഇത്‌ ലംഘിച്ചാണ്‌ നിരക്കുകൂട്ടാനുളള കരാര്‍ കമ്പനിയുടെ തീരുമാനംതീരുമാനം.

6.6 ശതമാനം മുതല്‍ 10 ശതമാനം വരെയാണ്‌ വിവിധ വിഭാഗങ്ങളിലെ വാഹനങ്ങള്‍ക്ക്‌ നിരക്ക്‌ വര്‍ദ്ധിപ്പിച്ചത്. ഇത്‌ അന്യായവും നിയമ വിരുദ്ദവുമാണെന്ന്‌ ഡിസിസി വൈസ്‌ പ്രസിഡന്‍റും തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായ അഡ്വ, ജോസഫ്‌ ടാജറ്റ്‌ ആരോപിച്ചു. കാര്‍ ജീപ്പ തുടങ്ങിയ വാഹനങ്ങള്‍ക്ക 80 രൂപയാണ്‌ ഒരുഭാഗത്തേക്കു മാത്രം ഈടാക്കുന്നത്‌. .ഇരുഭാഗത്തേക്കുമുളള നിരക്ക്‌ 10 രൂപ വര്‍ദ്ധിപ്പിച്ച്‌ 120 രൂപയാക്കി. ചരക്കുവാഹനങ്ങള്‍ക്ക്‌ 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയുമാണ്‌ നിരക്ക്‌ .സെപ്‌തംബര്‍ 1 മുതല്‍ പുതിയ നിരക്ക്‌ നിലവില്‍ വരുമെന്നാണ്‌ അറിയിച്ചിട്ടുളളത്‌. ഇതിനെതിരെ വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തിയ്‌ട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →