പാരാലിമ്പിക്‌സ്: ഏഷ്യന്‍ റെക്കോഡോടെ വെങ്കലം നേടി ഇന്ത്യയുടെ വിനോദ് കുമാര്‍

ടോക്യോ: പാരാലിമ്പിക്‌സില്‍ പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് ഏഷ്യന്‍ റെക്കോഡോടെ വെങ്കലം. ഇതോടെ രണ്ട് വെള്ളിയടക്കം പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.പുരുഷന്മാരുടെ ടി 47 ഹൈജമ്പ് ഇനത്തില്‍ ഇന്ത്യയുടെ എന്‍ കെ നിഷാദ് കുമാര്‍ ഇന്ന് വെള്ളി നേടിയിരുന്നു. 2.06 മീറ്റര്‍ പിന്നിട്ടാണ് നിഷാദ് കുമാര്‍ വെള്ളി സ്വന്തമാക്കിയത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു.2009 മുതല്‍ പാരാ അത്ലറ്റികിസ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →