കാബൂള്‍: ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ ഗ്രൂപ്പായ ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.ഐ.എസ് – കെ) 26/08/21 വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് സമീപം നടത്തിയ ചാവേര്‍ ആക്രമണത്തിനു പിന്നാലെ വാക്‌പോരിലേര്‍പ്പെട്ട് താലിബാനും അമേരിക്കയും.
ആക്രമണത്തില്‍ ഐ.എസിനെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്ക തിരിച്ചടിക്കുക കൂടി ചെയ്തതാണ് ഇപ്പോള്‍ താലിബാനെ ചൊടിപ്പിച്ചിരിക്കുന്നത്.
”ഇക്കഴിഞ്ഞ ആക്രമണം അവസാനത്തേതായിരുന്നില്ല. കാബൂള്‍ ആക്രമണത്തിന് പിന്നിലുള്ള ഓരോ ആളുകളെയും ഞങ്ങള്‍ വീഴ്ത്തും,” അഫ്ഗാനിസ്ഥാനിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ഐ.എസ്.ഐ.എസ് പ്രദേശങ്ങളില്‍ അമേരിക്കന്‍ പ്രതിരോധ സേന ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ ജോ ബൈഡന്‍ പറഞ്ഞു.
നന്‍ഗര്‍ പ്രവിശ്യയില്‍ ആക്രമണം നടത്തിയെന്നും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട 2 ഐ.എസ്.കെ.പി ഭീകരരെ വധിച്ചെന്നും അമേരിക്കന്‍ സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ബില്‍ അര്‍ബന്‍ അറിയിച്ചിരുന്നു.

