കൊല്ലം : കൊല്ലം കടയ്ക്കലിൽ 13കാരന് പിതാവിന്റെ ക്രൂരമർദനം. സംഭവത്തിൽ പിതാവായ കടക്കൽ കുമ്മിൾ കാഞ്ഞിരത്തുംമൂട് സ്വദേശിയായ നാസറുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. പിതാവ് മകനെ ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
27/08/21 വ്യാഴാഴ്ച ഉച്ചയോടെ മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാൻ പോയി എന്ന കാരണത്താലാണ് പിതാവ് ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്തത്. മർദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയരുനിസ്സ കടക്കൽ സിഐയെ വിളിച്ച് പരാതിപറയുകയും തുടർന്ന് പൊലീസ് എത്തി പിതാവ് നാസറുദീനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പൊലീസ് കുട്ടിക്കു കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പിതാവ് നാസറുദ്ദീനെതിരെ ജ്യൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെകോടതിയിൽ ഹാജരാക്കും.

