തിരുവനന്തപുരം: കാരോട് പഞ്ചായത്തിലെ അയിര, പുലിയൂർ കുളങ്ങളുടെ നവീകരണത്തിനു തുടക്കമായി. കുളത്തിലെ ചെളി നീക്കം ചെയ്ത് സംരക്ഷണ ഭിത്തി നിർമിക്കും. നബാർഡിന്റെ സഹായത്തോടെ 1.55 കോടി ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാരോട് പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻ ഡാർവിൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ വി.ആർ. സലൂജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ബി. ആദർശ്, ശാലിനി സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു.