കേരളത്തില്‍ അതിശക്തമായ മഴക്ക്‌ സാധ്യത

കോഴിക്കോട്‌ ; കേരളത്തില്‍ 28,29,30 തീയതികളില്‍ അതിശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌. മുന്നറിയിപ്പിനെ തുടര്‍ന്ന്‌ വിവിധ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി തൃശൂര്‍ വയനാട്‌ എന്നീ ജില്ലകളിലാണ്‌ ഓറഞ്ച്‌ അലര്‍ട്ട്‌. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ്‌ പ്രവചിക്കപ്പെട്ടിരിക്കുന്നത്‌. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 204 എംഎം വരെയുളള മഴയാണ്‌ അതിശക്തമായ മഴയെന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. നാല്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.

26.08.2021 : തിരുവനന്തപുരം ,കൊല്ലം, ആലപ്പുഴ,ഇടുക്കി.

27.8,2021 : തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി ,മല്‌പ്പുറം,വയനാട്‌.

28.8.2021: തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, തൃശൂര്‍,പാലക്കാട്‌ ,കോഴിക്കോട്‌,വയനാട്‌, കണ്ണൂര്‍,കാസര്‍കോട്‌.

29.8.2021 : ആലപ്പുഴ ,എണാകുളം തൃശൂര്‍,പാലക്കാട്‌ മലപ്പുറം, കോഴിക്കോട്‌,കണ്ണൂര്‍,കാസര്‍കോട്‌.

30.8.2021:പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,പാലക്കാട്‌മലപ്പുറം,കോഴിക്കോട്‌ കണ്ണൂര്‍,കാസര്‍കോട്‌ എന്നീ ജില്ലകളിലാണ്‌ യെല്ലോ അലര്‍ട്ട പ്രഖ്‌ാപിച്ചിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →