തിരുവനന്തപുരം: എം.ജി. സർവ്വകലാശാലയിലെ ഐ.എച്ച്.ആർ.ഡി കോളേജ്ജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

തിരുവനന്തപുരം: കേരളാ സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ എം.ജി.സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എട്ട് അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോന്നി (04682-2382280, 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), പുതുപ്പള്ളി (0481-2351228, 8547005040), കടത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), മറയൂർ (04865-253010, 8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 8547005047), എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 500/- രൂപ (എസ്.സി, എസ്.റ്റി 200/- രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം.  വിശദവിവരങ്ങൾക്ക് www.ihrd.ac.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →