തിരുവനന്തപുരം : കരിപ്പൂര്‍ മോഡല്‍ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും. ഒരാഴ്‌ച മുമ്പ് വിദേശത്തു നിന്നെത്തിയ ആളെ കാണാതായതിന് പിന്നില്‍ സ്വര്‍ണക്കടത്താണെന്ന നിഗമനത്തില്‍ പോലീസ്. കല്ലറ സ്വദേശി അല്‍ അമീനെയാണ് കാണാതായത് . സ്വര്‍ണം കടത്തിയ ആള്‍ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ പോയ വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
22021 ഓഗസ്‌റ്റ് 13 ന് ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇയാളുടെ തിരോധാനം സംബന്ധിച്ച ബന്ധുക്കള്‍ വലിയതുറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂര്‍ മോഡല്‍ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും നടന്നതായി പോലീസ് സംശയിക്കുന്നത്.

