മുവാറ്റുപുഴ : പോളണ്ടില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍. രാജാക്കാട് മുല്ലക്കാനം വാഴേപ്പറമ്പില്‍ വീട്ടില്‍ ഷാജി(54) ആണ് അറസ്റ്റിലായത്. പതിനഞ്ചോളം പേരില്‍ നിന്നായി 15 ലക്ഷത്തോളം രൂപ യാണ് ഇയാള്ത്ട്ടിയെടുത്ത്.
മുവാറ്റുപുഴയില്‍ അഡോണ നഴ്സിംഗ് ഹോം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇയാള്‍. ഇതിന്റെ മറവിലാണ് പോളണ്ടിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലക്ഷക്കണക്കിന് രൂപ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിപ്പുനടത്തിയത്. ജോലി കിട്ടാതെ വന്നതോടെ തട്ടിപ്പിനിരയായവര്‍ മുവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതോടെ മുങ്ങിയ പാസ്റ്ററെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പേഴക്കാപ്പളളിയില് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

