ജറുസലേം: ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടും കൊവിഡില്‍ കുടുങ്ങി ഇസ്രയേല്‍. ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനമാണ് രാജ്യത്തെ പിടിച്ചുലച്ചത്. ലോകത്താദ്യമായി ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ആരംഭിച്ച രാജ്യമാണ് ഇസ്രയേല്‍. കഴിഞ്ഞ ജൂണിലാണു ഡെല്‍റ്റാ വകഭേദം രാജ്യത്ത് പിടിമുറുക്കിയത്. വാക്സിനേഷനേത്തുടര്‍ന്ന് പ്രതിദിന കേസുകള്‍ ഒറ്റയക്കത്തിലും മരണസംഖ്യ പൂജ്യത്തിലുമായിരുന്ന അവസ്ഥയില്‍നിന്ന് കഴിഞ്ഞയാഴ്ച പ്രതിദിന കേസുകള്‍ 7500-ല്‍ എത്തി. 150 പേര്‍ മരിച്ചു. 600 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുന്നു.കഴിഞ്ഞ ജൂെലെ 30-നാണ് ഇസ്രയേലില്‍ 60-നുമേല്‍ പ്രായമുള്ളവര്‍ക്കു വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ 30-നുമേല്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. അഞ്ചുമാസം മുമ്പാണ് ഇവര്‍ക്കു രണ്ടാം ഡോസ് നല്‍കിയത്.ബൂസ്റ്റര്‍ ഡോസിനുള്ള പ്രായപരിധി ഇനിയും താഴ്ത്തുമെന്ന നിലപാടിലാണ് ഇസ്രയേല്‍.
ബൂസ്റ്റര്‍ ഡോസിലും രക്ഷയില്ല: ഇസ്രയേലില്‍ രൂക്ഷമായി കൊവിഡ് വ്യാപനം
