ഓയൂർ: കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു. കൊട്ടാരക്കര തൃക്കണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷിന്റെയും സുലഭയുടെയും മകൾ ഗൗതമി(15)യാണ് കുഴഞ്ഞു വീണു മരിച്ചത്.
ഗൗതമിയുടെ സഹോദരൻ ഗോകുൽ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 22/08/21 ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഓടനാവട്ടത്തുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പരിശോധനയ്ക്കായി കൊണ്ടുപോയി. അവിടെ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.